Sorry, you need to enable JavaScript to visit this website.

ജനാദ്രിയ ഫെസ്റ്റിവല്‍ നീട്ടിവെച്ചു

റിയാദ്- ഈ വര്‍ഷത്തെ ജനാദ്രിയ ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലേക്ക് നീട്ടിവെച്ചതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചുമാണ് ഫെസ്റ്റിവല്‍ നീട്ടിയത്. വലിയ തോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യപരമായ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
ജനാദ്രിയ ഫെസ്റ്റിവല്‍ സംഘാടന ചുമതല നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍ നിന്ന് സാംസ്‌കാരിക മന്ത്രാലയത്തിലേക്ക് മാറ്റിയ ശേഷം നടക്കുന്ന ആദ്യത്തെ ഫെസ്റ്റിവല്‍ നവംബറില്‍ നടത്താനാണ് സാംസ്‌കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നത്.

 

 

Latest News