Sorry, you need to enable JavaScript to visit this website.

അഞ്ച് മിനിറ്റ്, അമ്പത് ദിര്‍ഹം, കോവിഡ് ഫലം റെഡി

അബുദാബി- അബുദാബിയില്‍ പ്രവേശിക്കുന്നതിന് കോവിഡ് റാപിഡ് പരിശോധനാ ഫലം ആവശ്യമുള്ളവര്‍ക്ക് അഞ്ചു മിനിറ്റ് കൊണ്ട് അത് ലഭിക്കാനുള്ള സൗകര്യമൊരുക്കി. 50 ദിര്‍ഹമാണ് ഫീസ്. ഗന്‍തൂത് അതിര്‍ത്തി പോയന്റിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതെ വരുന്ന താമസക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ശൈഖ് സായിദ് റോഡിന്റെ അവസാന എക്‌സിറ്റിന് സമീപം സജ്ജീകരിച്ച സ്ഥലത്തെത്തി ഈ റാപിഡ് ടെസ്റ്റ് നടത്തി ഫലവുമായി എമിറേറ്റിലേക്ക് പ്രവേശിക്കാം.
ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെയാണ് ഈ പരിശോധന. നെഗറ്റീവായാല്‍ അബുദാബിയിലേക്ക് പോകാം. പോസിറ്റീവ് ആകുന്നവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. അബുദാബി ദുരന്ത നിവാരണ സമിതിയും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

 

Latest News