Sorry, you need to enable JavaScript to visit this website.

ജോഹരിക്കു പകരം അമീന്‍, ബി.സി.സി.ഐയില്‍ തലമാറ്റം

മുംബൈ - പുറത്താക്കപ്പെട്ട രാഹുല്‍ ജോഹരിക്കു പകരം ഹേമാംഗ് അമീനിനെ ബി.സി.സി.ഐയുടെ സി.ഇ.ഒ ആയി നിയമിച്ചു. ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് ജോഹരിയുടെ രാജി പെട്ടെന്ന് സ്വീകരിക്കാന്‍ കാരണം. അമീന്‍ ഇതുവരെ ഐ.പി.എല്ലിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്നു.
ബി.സി.സി.ഐയുടെ ആദ്യ സി.ഇ.ഒ ആയ ജോഹരിയുടെ കാലം വിവാദങ്ങളാല്‍ സമ്പന്നമായിരുന്നു. മി ടൂ വിവാദത്തിലും അദ്ദേഹം കുടുങ്ങിയിരുന്നു. കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി വന്നതോടെ അദ്ദേഹം അവഗണിക്കപ്പെട്ടു. ഐ.പി.എല്‍ എന്നാരംഭിക്കുമെന്നറിയാത്ത വലിയ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അമീന്‍ ചുമതലയേല്‍ക്കുന്നത്.  

Latest News