Sorry, you need to enable JavaScript to visit this website.

ഇറ്റാലിയന്‍ ലീഗില്‍ രണ്ടാം സ്ഥാനത്തിന് വടംവലി

മിലാന്‍ - ലാസിയോയെ ഗോള്‍വ്യത്യാസത്തില്‍ മറികടന്ന് ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ മിലാന്‍ രണ്ടാം സ്ഥാനത്ത്. തുടരെ നേടിയ രണ്ടു ഗോളില്‍ അവര്‍ 3-1 ന് ടൂറിനോയെ തോല്‍പിച്ചു. ആറ് മത്സരങ്ങള്‍ വീതം ശേഷിക്കെ യുവന്റസിനെക്കാള്‍ എട്ട് പോയന്റ് പിന്നിലെത്തി ഇന്റര്‍. ഇന്ററിനും ലാസിയോക്കും തുല്യ പോയന്റാണ്. ഒരു പോയന്റ് പിന്നില്‍ അറ്റ്‌ലാന്റയുണ്ട്.എന്നാല്‍ ഈ ടീമുകള്‍ കിരീടം നേടാന്‍ സാധ്യത കുറവാണ്.
ഗോളി സമീര്‍ ഹാന്‍ഡനോവിച്ചിന്റെ പിഴവില്‍ നിന്ന് ടൂറിനോയാണ് ആദ്യം ഗോളടിച്ചത്. എന്നാല്‍ ഇടവേളക്കു ശേഷം തുടരെ ഡിയേഗൊ ഗോദീനും ആഷ്‌ലി യംഗും തിരിച്ചടിച്ചു. ലൗതാരൊ മാര്‍ടിനസും ഗോള്‍ നേടി.  

Latest News