Sorry, you need to enable JavaScript to visit this website.

ഹിന്ദു ദൈവങ്ങള്‍ക്ക് ലൈംഗികത; യുട്യൂബ് ചാനലിനെതിരെ ബി.ജെ.പി

ചെന്നൈ-ദൈവങ്ങളില്‍ ലൈംഗികത ചാര്‍ത്തി ഹിന്ദു വികാരം വ്രണപ്പെടുത്തിയ കറുപ്പര്‍ കൂട്ടമെന്ന യുട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭാരവാഹികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കണ്ട ശാസ്തി കവചമെന്ന പേരില്‍ മുരുഗനെ പ്രകീര്‍ത്തിക്കുന്ന തമിഴ് ഭക്തിഗീതത്തിനു ലൈംഗിക വ്യാഖ്യാനം നല്‍കി യുട്യൂബില്‍ അപ് ലോഡ് ചെയ്തുവെന്നാണ് പരാതി.

ഹിന്ദുവികാരം വ്രണപ്പെടുത്തകയെന്ന ലക്ഷ്യത്തെടെയാണ് ഇതു ചെയ്തതെന്ന് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാളിനു നല്‍കിയ പരാതിയില്‍ പറഞ്ഞതായി ബി.ജെ.പി അഭിഭാഷക വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് ആര്‍.സി പോള്‍ കനകരാജ് പറഞ്ഞു.

 

Latest News