Sorry, you need to enable JavaScript to visit this website.

റാന്നി സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- റാന്നി സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. പത്തനംതിട്ട റാന്നി പെരുന്നാട് മാടമണ്‍ സ്വദേശി പുത്തന്‍വീട്ടില്‍ പി.ബി. വിനോദ് (57) ആണ് നിര്യാതനായത്. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യക്ലിനിക്കിലെത്തി
അദ്ദേഹം അവിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. 28 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: ഷീല വിനോദ്. ഏക മകന്‍ വിശാല്‍ ബി.ഡി.എസ് വിദ്യാര്‍ഥിയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ വിനോദ് റിയാദിലെ റാന്നി അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്.

Tags

Latest News