Sorry, you need to enable JavaScript to visit this website.

ടോട്ടനം താരത്തിന്റെ സഹോദരന്‍ വെടിയേറ്റ് മരിച്ചു

പാരിസ് -ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന്റെ ഡിഫന്റര്‍ സെര്‍ജി ഓരിയറുടെ സഹോദരന്‍ ഫ്രാന്‍സില്‍ വെടിയേറ്റ് മരിച്ചു. ഐവറികോസ്റ്റുകാരനാണ് ഓരിയര്‍. തെക്കന്‍ ഫ്രഞ്ച് നഗരമായ ടുളൂസില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു നിശാ ക്ലബ്ബില്‍ വെച്ചാണ് ക്രിസ്റ്റഫര്‍ ഓരിയര്‍ക്ക് വെടിയേറ്റത്. വെടിവെച്ചയാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തെരച്ചില്‍ തുടരുകയാണ്.  
ഇരുപത്തേഴുകാരനായ സെര്‍ജി ഓരിയര്‍ 2017 ല്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ നിന്നാണ് ടോട്ടനത്തിലെത്തിയത്.

Latest News