Sorry, you need to enable JavaScript to visit this website.

ഈ ഇന്ത്യന്‍ താരത്തെ പുകഴ്ത്താന്‍ ഗ്രേം സ്മിത്തിന് നൂറ് നാവ്

മുംബൈ - മഹേന്ദ്ര സിംഗ് ധോണിയെ പോലെ എല്ലാവരും എളുപ്പം ഇടപഴകുന്ന ഒരു കളിക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഇപ്പോള്‍ അവരുടെ ബോര്‍ഡിന്റെ ക്രിക്കറ്റ് ഡയരക്ടറുമായ ഗ്രേം സ്മിത്ത്. കോലാഹലമില്ലാതെയും ശാന്തമായുമാണ് ധോണി കളിക്കുകയും തന്റെ ജോലി പൂര്‍ത്തിയാക്കുകയും ചെയ്യാറ്. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പോലെ ധോണിയുമായും താന്‍ ദീര്‍ഘനേരം ടെലിഫോണില്‍ സംസാരിക്കാറുണ്ടെന്ന് സ്മിത്ത് വെളിപ്പെടുത്തി.
സ്മിത്തിന്റെ നിലപാടിനെ സംഗക്കാരയും പിന്താങ്ങി. ഞങ്ങള്‍ എല്ലാ വിഷയങ്ങളും സംസാരിക്കാറുണ്ട്. ഒരിക്കല്‍ ധോണിയും യുവരാജ് സിംഗും കൊളംബോയിലെ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു -സംഗക്കാര വെളിപ്പെടുത്തി.

 

Latest News