Sorry, you need to enable JavaScript to visit this website.

വംശവൈരം, ലെബ്രോണ്‍ പ്രതിഷേധത്തിന് ഇല്ല

ന്യൂയോര്‍ക്ക് - വംശവൈരത്തിനെതിരായ സന്ദേശം ജഴ്‌സിയില്‍ പതിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എന്‍.ബി.എ സൂപ്പര്‍താരം ലെബ്രോണ്‍ ജെയിംസ്. എന്‍.ബി.എയില്‍ ലെബ്രോണ്‍ ഉള്‍പ്പെടെ 17 കളിക്കാരാണ് വിട്ടുനില്‍ക്കുക. അത്തരമൊരു സന്ദേശം തന്റെ ദൗത്യത്തോട് നീതി ചെയ്യുകയില്ലെന്ന് ബാസ്‌കറ്റ്‌ബോള്‍ താരം പറഞ്ഞു. ജഴ്‌സിയില്‍ സന്ദേശം പതിക്കുന്നവരോട് ബഹുമാനമുണ്ടെന്നും ലെബ്രോണ്‍ പറഞ്ഞു. എന്നാല്‍ താന്‍ എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ജഴ്‌സിയില്‍ സന്ദേശം വേണമെന്ന് വിശ്വസിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.
ഈ മാസം 30 നാണ് എന്‍.ബി.എ സീസണ്‍ പുനരാരംഭിക്കുക. എന്‍.ബി.എയിലെ 350 കളിക്കാരില്‍ 285 പേര്‍ ജഴ്‌സിയില്‍ സന്ദേശം പതിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 

Latest News