Sorry, you need to enable JavaScript to visit this website.

സചിനും ദ്രാവിഡും പാവങ്ങളോ? രോഷാകുലനായി ഗവാസ്‌കര്‍

മുംബൈ - സൗരവ് ഗാംഗുലി ക്യാപ്റ്റനാവുന്നതു വരെ ഇന്ത്യന്‍ കളിക്കാര്‍ പാവങ്ങളായിരുന്നുവെന്നും ഗാംഗുലിയാണ് അവരെ കരുത്തരാക്കി മാറ്റിയതെന്നുമുള്ള നാസര്‍ ഹുസൈന്റെ പ്രസ്താവനക്കെതിരെ രോഷാകുലനായി സുനില്‍ ഗവാസ്‌കര്‍. മുമ്പ് ഇന്ത്യന്‍ കളിക്കാര്‍ എതിരാളികളോട് ചിരിക്കുകയും ഗഗുഡ്‌മോണിംഗ് പറയുകയും ചെയ്തിരുന്നുവെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ പറയുന്നത്. നല്ല മനുഷ്യര്‍ക്ക് കരുത്തരാവാന്‍ കഴിയില്ലെന്നാണോ? തട്ടിക്കയറുകയും അസഭ്യം പറയുകയും അശ്ലീലമുദ്ര കാണിക്കുകയും ചെയ്യാത്ത സചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും വീരേന്ദര്‍ സെവാഗുമൊക്കെ പാവങ്ങളാണെന്നാണോ? -മുന്‍ ഇന്ത്യന്‍ നായകന്‍ ചോദിച്ചു.
ഗാംഗുലി മികച്ച ക്യാപ്റ്റന്‍ തന്നെ. അതിനര്‍ഥം അതിനു മുമ്പ് എല്ലാം മോശമാണെന്നാണോ? ടി.വി പണ്ഡിറ്റുകള്‍ നമ്മുടെ ചരിത്രപാരമ്പര്യത്തെ കൊഞ്ഞനം കുത്തരുത്.

Latest News