Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിൻ; പരീക്ഷണം വിജയകരം;പ്രതീക്ഷയോടെ ലോകം

മോസ്‌കോ- കൊറോണ വൈറസിന് എതിരായ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യ. ഇൻസ്റ്റിറ്റിയൂട്ട് ഫോർ ട്രാൻസ്ലേഷണൽ മെഡിസിൻ ആന്റ് ബയോടെക്‌നോളജി ഡയറക്ടർ വാഡിം ടറേസോവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യസംഘം അടുത്ത ബുധനാഴ്ച ആശുപത്രി വിടും. രണ്ടാമത്തെ സംഘം ഈ മാസം ഇരുപതിന് ആശുപത്രി വിടുമെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോ സെചനോവ് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് വാക്‌സിൻ പരീക്ഷണം നടന്നത്.  
റഷ്യയിലെ ഗമേസി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയളോജിയാണ് വാക്‌സിൻ നിർമ്മിച്ചത്. ജൂൺ 18 മുതലാണ് പരീക്ഷണം തുടങ്ങിയത്. ലോകത്ത് ഇതാദ്യമായാണ് കോവിഡിന് എതിരായ വാക്‌സിൻ കണ്ടെത്തുന്നത്. മനുഷ്യരിൽ വിജയരമായി പ്രവർത്തിക്കുന്ന വാക്‌സിനാണ് ഇതെന്ന് ഷെനോവ് യൂണിവേഴ്‌സിറ്റി ഡയറക്ടർ അലക്‌സാണ്ടർ ലുകാഷേ പറഞ്ഞു. വാക്‌സിൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മരുന്ന് മാർക്കറ്റിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News