Sorry, you need to enable JavaScript to visit this website.

കോടതിയിലേക്ക് നോക്കി സിറ്റി, ഭാവി തിങ്കളാഴ്ച അറിയാം

ബ്രൈറ്റന്‍ - യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ അടുത്ത രണ്ടു സീസണുകളില്‍ പങ്കെടുക്കുന്നതിന് യുവേഫ ഏര്‍പ്പെടുത്തിയ വിലക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപ്പീലില്‍ തിങ്കളാഴ്ച വിധി. ശിക്ഷ ശരിവെച്ചാല്‍ സിറ്റിക്ക് അത് കനത്ത പ്രഹരമാവും. പല പ്രമുഖ കളിക്കാരും ക്ലബ് വിടും. വിധിക്കായി വന്‍ ജയത്തോടെയാണ് സിറ്റി ഒരുങ്ങിയത്. റഹീം സ്‌റ്റെര്‍ലിംഗിന്റെ ഹാട്രിക്കില്‍ 5-0 ന് ബ്രൈറ്റനെ തകര്‍ത്ത അവര്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനമുറപ്പാക്കി. ഗബ്രിയേല്‍ ജെസൂസ്, ബെര്‍ണാഡൊ സില്‍വ എന്നിവരും സ്‌കോര്‍ ചെയ്തു. തുടര്‍ച്ചയായ മൂന്ന് എവേ തോല്‍വികളുടെ ക്ഷീണമാണ് സിറ്റി തീര്‍ത്തത്.
സാമ്പത്തിക പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് സിറ്റിക്കെതിരെ യുവേഫ നടപടിയെടുത്തത്. അതിനെതിരെ രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയെ സമീപിച്ചിരിക്കുകയാണ് സിറ്റി.
റഹീം ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി 27 ഗോളടിച്ചു. റഹീമിന്റെ കരിയറിലെ മികച്ച സീസണാണ് ഇ്ത്. ജെസൂസിന്റെയും കെവിന്‍ ഡിബ്രൂയ്‌നെയുടെയും ഓരോ ഷോട്ടുകള്‍ പോസ്റ്റിന് തട്ടി തെറിച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വലിയ വിജയം നേടാന്‍ അവര്‍ക്കു സാധിച്ചേനേ. രണ്ടാം പകുതിയില്‍ പ്രമുഖ കളിക്കാരെ സിറ്റി പിന്‍വലിക്കുകയും ചെയ്തു. സീസണ്‍ പുനരാരംഭിച്ച ശേഷം ഏഴു കളികളില്‍ സിറ്റി നേടിയത് 23 ഗോളാണ്.
ചെല്‍സിയെ 3-0 ന് ഷെഫീല്‍ഡ് യുനൈറ്റഡ് തകര്‍ത്തു. മത്സരത്തില്‍ 76 ശതമാനം ബോള്‍ പൊസഷന്‍ ഉണ്ടായിട്ടു കൂടിയാണ് ചെല്‍സിയുടെ കനത്ത തോല്‍വി.

 

Latest News