Sorry, you need to enable JavaScript to visit this website.

1966 ലെ ഹീറോ ചാള്‍ട്ടന്‍ ഓര്‍മയായി

ലണ്ടന്‍ - 1966 ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച സെന്റര്‍ ഹാഫ് ജാക്ക് ചാള്‍ട്ടന്‍ (85) ഓര്‍മയായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ താരമായ ബോബി ചാള്‍ട്ടന്റെ സഹോദരനാണ്. ആ ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് ഇരുപത്തൊമ്പതാം വയസ്സിലായിരുന്നു ജാക്കിന്റെ രാജ്യാന്തര അരങ്ങേറ്റം. ക്ലബ് കരിയറിന്റെ തുടക്കവും ഒടുക്കവും ലീഡ്‌സ് യുനൈറ്റഡിലായിരുന്നു. രണ്ടാം ഡിവിഷനിലായിരുന്ന ലീഡ്‌സിനെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ വലിയ പങ്കുണ്ട്. 23 വര്‍ഷത്തിനിടെ 773 തവണ ലീഡ്‌സിന് കളിച്ചു. 1969 ല്‍ ലീഡ്‌സിനെ കിരീടത്തിലേക്ക് നയിച്ചു. 1986 ല്‍ അയര്‍ലന്റ് ടീമിന്റെ കോച്ചായി. 1990 ല്‍ അയര്‍ലന്റ് ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തി. ഇറ്റലിയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു.

 

Latest News