Sorry, you need to enable JavaScript to visit this website.

ധോണിയുടേത് വെറും ഭാഗ്യം, യഥാര്‍ഥ ഹീറോ സഹീര്‍ -ഗംഭീര്‍

ന്യൂദല്‍ഹി - മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് നേട്ടങ്ങള്‍ വെറും ഭാഗ്യമാണെന്ന് മുന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. ധോണി നല്ല ടെസ്റ്റ് ക്യാപ്റ്റനായതിനു കാരണം സഹീര്‍ ഖാന്‍ ടീമിലുണ്ടായിരുന്നത്. ധോണി 2011 ലെ ലോകകപ്പ് നേടിയതും മികച്ച ടീമിന്റെ പിന്‍ബലത്തിലാണ്. സചിനും സെവാഗും ഞാനും യുവരാജും യൂസുഫ് പഠാനും വിരാട് കോഹ്‌ലിയുമൊക്കെ ഉള്‍പ്പെട്ട ടീമാണ് കിരീടം നേടിയത്. ആ കളിക്കാരെയൊക്കെ വളര്‍ത്തിയെടുത്തത് സൗരവ് ഗാംഗുലി ക്യാപ്റ്റനായപ്പോഴാണ്. സൗരവിന്റെ കഠിനാധ്വാനത്തിന്റെ ഫലം കൊയ്തത് ധോണിയാണ് -ഗംഭീര്‍ പറഞ്ഞു.
താനും ധോണിയും ഒരു മാസത്തിലേറെ ഒരു റൂമിലാണ് താമസിച്ചിരുന്നതെന്നും അന്ന് സംസാരം മുഴുവന്‍ ധോണിയുടെ മുടിയെക്കുറിച്ചായിരുന്നുവെന്നും ഗംഭീര്‍ ഓര്‍മിച്ചു. ആ മുറി വലുപ്പമില്ലാതിരുന്നതിനാല്‍ കിടക്കകള്‍ മാറ്റിയിട്ട് തങ്ങള്‍ തറയിലാണ് കിടന്നതെന്നും ഗംഭീര്‍ പറഞ്ഞു.

 

Latest News