Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് 2370 പേര്‍ക്ക് രോഗമുക്തി; 2994 പേര്‍ക്ക് രോഗബാധ

റിയാദ്- സൗദി അറേബ്യയില്‍ 2370 പേര്‍ കോവിഡ് മുക്തരായി. 2994 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും 30 പേര്‍ മരിക്കുകയും ചെയ്തു. റിയാദില്‍ 285 പേര്‍ക്കും ഹുഫൂഫില്‍ 226 പേര്‍ക്കും ജിദ്ദയില്‍ 221 പേര്‍ക്കും ദമാമില്‍ 211 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 229480 ആയും മരിച്ചവരുടെ എണ്ണം 2181 ആയും ഉയര്‍ന്നു. മൊത്തം രോഗമുക്തരുടെ എണ്ണം 165396 ആണ്. ചികിത്സയിലുള്ള 61903 പേരില്‍ 2230 പേരുടെ നില ഗുരുതരമാണ്.

Latest News