Sorry, you need to enable JavaScript to visit this website.

തൃശൂരിൽ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ്

തൃശൂർ- അരിമ്പൂരിൽ കുഴഞ്ഞുവീണ് മരിച്ച കുന്നത്തങ്ങാടി സ്വദേശിനി വത്സല(63)ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം അഞ്ചിനാണ് ഇവർ മരിച്ചത്.  പോസ്റ്റുമോർട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാംപിൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ട്രൂനാറ്റ് പരിശോധനാഫലം നേരത്തേ നെഗറ്റീവായിരുന്നു. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറടക്കം തൃശൂർ മെഡിക്കൽ കോളജിലെ 10 പേർ ക്വാറന്റീനീൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകി. ഈ മാസം 21 വരെയാണ് ക്വാറന്റീൻ നിർദ്ദേശിച്ചിരിക്കുന്നത്. ജൂലൈ 7ന് നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവരും ക്വാറന്റീനിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

 

Latest News