Sorry, you need to enable JavaScript to visit this website.

കുവൈത്ത് ക്വാട്ട നിര്‍ദേശം എളുപ്പമല്ലെന്ന് വിദഗ്ധര്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ വിദേശികള്‍ക്ക് ക്വാട്ട നടപ്പാക്കാനുള്ള നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.  എന്നാല്‍ വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷി വികസന സമിതി തറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഒരുപാട് ഘടകങ്ങള്‍ പഠന വിധേയമാക്കാനുള്ളതിനാല്‍ ഉടന്‍ ഒരു തീരുമാനം ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
രാജ്യത്തെ സ്വദേശി–വിദേശി അനുപാതം 30:70 എന്നത് അംഗീകരിക്കാനാവില്ല. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി 5 വര്‍ഷം മുന്‍പ് ദേശീയ സമിതി രൂപീകരിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് സമിതി ചെയര്‍മാന്‍ എംപി ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു.

വിദേശികളുടെ എണ്ണം 70 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി കുറയ്ക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേസമയം രാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമാവില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കരടു ബില്‍ പാര്‍ലമെന്റ് 2 ആഴ്ചക്കകം പരിഗണിക്കാനിരിക്കുകയാണ്. ബില്‍ പാര്‍ലമെന്റില്‍ പാസാവുകയും മന്ത്രിസഭ അംഗീകരിക്കുകയും വേണം.
ഇത് നിയമമായി വന്നാല്‍ 8 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരെ വലിയ രീതിയില്‍ ബാധിക്കും.

 

Latest News