Sorry, you need to enable JavaScript to visit this website.

ഓള്‍റൗണ്ട് മികവില്‍ ക്യാപ്റ്റന്‍, ലീഡ് വഴങ്ങി ഇംഗ്ലണ്ട്‌

സൗതാംപ്റ്റണ്‍ - മൂന്ന് മികച്ച ഇന്നിംഗ്‌സുകളിലൂടെ തിരിച്ചടിച്ച വെസ്റ്റിന്‍ഡീസ് ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മേല്‍ക്കൈ നേടി. ഓപണര്‍ ക്രയ്ഗ് ബ്രാത്‌വൈറ്റും (65) ഓള്‍റൗണ്ടര്‍ റോസ്റ്റണ്‍ ചെയ്‌സും (47) വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെയ്ന്‍ ഡൗറിച്ചുമാണ് (61) വിന്‍ഡീസിന്റെ ബാറ്റിംഗിന് ചുക്കാന്‍ പിടിച്ചത്. 318 റണ്‍സിന് ഓളൗട്ടായ വിന്‍ഡീസിന് 114 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് ലഭിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 204 ന് ഓളൗട്ടാവുകയായിരുന്നു.
ബാര്‍ബഡോസില്‍ ജനിച്ച ഇംഗ്ലണ്ട് പെയ്‌സ്ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. പരിചയസമ്പന്നനായ സ്റ്റുവാര്‍ട് ബ്രോഡിനെ മാറ്റിനിര്‍ത്തിയാണ് ആര്‍ച്ചറെ കളിപ്പിക്കുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നാലും ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റ് നേടി. സ്പിന്നര്‍ ഡോം ബെസ്സും രണ്ടു വിക്കറ്റെടുത്തു.  

Latest News