Sorry, you need to enable JavaScript to visit this website.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വംശീയ വിവാദം, ചേരിതിരിഞ്ഞ് കളിക്കാര്‍

ജോഹന്നസ്ബര്‍ഗ് - ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വംശീയ വിവാദത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ട് പെയ്‌സ്ബൗളര്‍ ലുന്‍ഗി എന്‍ഗിഡി. വംശീയവൈരത്തിനെതിരായ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (ബി.എല്‍.എം) പ്രതിഷേധത്തെ പിന്തുണച്ച് എന്‍ഗിഡി സൂം പ്രസ് മീറ്റിംഗില്‍ നടത്തിയ പ്രസ്താവനയാണ് വെളുത്ത വര്‍ഗക്കാരായ കളിക്കാരെ ചൊടിപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ വണ്‍ഡേ, ട്വന്റി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയറാണ് എന്‍ഗിഡി.
ദക്ഷിണാഫ്രിക്കയുടെ വര്‍ണവിവേചന പാരമ്പര്യം ഓര്‍മിപ്പിച്ചാണ് എന്‍ഗിഡി പ്രസ്താവന നടത്തിയത്. അടുത്ത തവണ ടീം യോഗം ചേരുമ്പോള്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് എല്ലാ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും നിലപാട് വ്യക്തമാക്കണമെന്ന് എന്‍ഗിഡി ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഒരുമിച്ചല്ലെന്നതിനാല്‍ അതെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാവില്ല. എന്നാല്‍ ടീം വീണ്ടും ഒരുമിക്കുമ്പോള്‍ ഈ പ്രശ്‌നം ചര്‍ച്ചക്കു വരേണ്ടതുണ്ട്. ലോകത്തിന്റെ മറ്റിടങ്ങളിലേതു പോലെ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ട്-എന്‍ഗിഡി ആവശ്യപ്പെട്ടു.
എന്‍ഗിഡിയുടെ നിലപാടിനെതിരെ വെളുത്ത വര്‍ഗക്കാരായ മുന്‍ കളിക്കാര്‍ പാറ്റ് സിംകോക്‌സും ബോയ്ത ഡിപ്പനാറും പ്രതികരിച്ചു. എന്‍ഗിഡിക്ക് പിന്തുണയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പെയ്‌സ്ബൗളറും ഐ.സി.സിയുടെ മുന്‍ അമ്പയറിംഗ് ചീഫുമായ വിന്‍ വാന്‍ഡര്‍ ബിജിലി രംഗത്തെത്തി.

Latest News