Sorry, you need to enable JavaScript to visit this website.

ആശയക്കുഴപ്പം തീര്‍ന്നു, വിനിഷ്യസ് നെഗറ്റിവ്

മഡ്രീഡ് - കോവിഡ് ബാധിച്ചുവോയെന്ന ആശയക്കുഴപ്പത്തിനൊടുവില്‍ റയല്‍ മഡ്രീഡിന്റെ ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയറിന് ആശ്വാസം. വെള്ളിയാഴ്ച അലാവെസിനെ നേരിടുന്നതിന് മുന്നോടിയായാണ വിനിഷ്യസിനെ പരിശോധിച്ചത്. ആദ്യ ഫലം സംശയാസ്പദമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. വീണ്ടും പരിശോധിച്ചപ്പോള്‍ നെഗറ്റിവായി. തുടര്‍ന്ന് വിനീഷ്യസിനെ മത്സരത്തിനുള്ള ടീമില്‍ ഉള്‍പെടുത്തി.
സസ്‌പെന്‍ഷനിലായ ക്യാപ്റ്റന്‍ സെര്‍ജിയൊ റാമോസും ഡാനി കര്‍വഹാലുമില്ലാതെയാണ് അലാവെസിനെ റയല്‍ നേരിട്ടത്. മാഴ്‌സെലോക്ക് നേരിയ പരിക്കുണ്ട്.  
അവസാന വേളയില്‍ നേടിയ ഇരട്ട ഗോളില്‍ സെവിയ 2-1 ന് അത്‌ലറ്റിക് ബില്‍ബാവോയെ തോല്‍പിച്ചു. 63 പോയന്റുമായി സെവിയ നാലാം സ്ഥാനത്താണ്. മൂന്നു മത്സരം ശേഷിക്കെ തൊട്ടപിന്നിലുള്ള വിയ്യാറയലിനെക്കാള്‍ ആറ് പോയന്റ് ലീഡുണ്ട് അവര്‍ക്ക്.
 

Latest News