Sorry, you need to enable JavaScript to visit this website.

എ.ടി.കെക്ക് ബഗാന്റെ ജഴ്‌സി, പ്രഖ്യാപനച്ചടങ്ങില്‍ ഗാംഗുലി

കൊല്‍ക്കത്ത - എ.ടി.കെ-മോഹന്‍ ബഗാന്‍ അടുത്ത സീസണില്‍ ബഗാന്റെ പച്ചയും മറൂണും ജഴ്‌സിയണിഞ്ഞാണ് കളിക്കും. മോഹന്‍ ബഗാന്റെ ഭാഗ്യമുദ്രയായ തുഴയുന്ന തോണിയും ജഴ്‌സിയില്‍ നിലനിര്‍ത്തും. അതില്‍ എ.ടി.കെ എന്ന് രേഖപ്പെടുത്തും. മോഹന്‍ ബഗാനെ സുപരിചിതമാക്കിയ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തുമെന്നും ഭാഗ്യമുദ്രയും തനിമ ചോരാതെ ഉപയോഗിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഗോയങ്ക ബഗാന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കിയത്. എ.ടി.കെ മോഹന്‍ ബഗാനെ അന്താരാഷ്ട്ര നിലവാരമുള്ള ടീമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എ.ടി.കെയുടെ ഉടമകളിലൊരാളായ ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു. എ.ടി.കെ ബോര്‍ഡംഗം കൂടിയാണ് സൗരവ്. എ.ടി.കെയും മോഹന്‍ ബഗാനും തമ്മിലുള്ള ഐക്യത്തെ സ്വാഗതം ചെയ്യുന്നതായും പുതിയ ക്ലബ് ചരിത്രം സൃഷ്ടിക്കുമെന്നും ഗാംഗുലി പറഞ്ഞു.   
 

Latest News