Sorry, you need to enable JavaScript to visit this website.

വീട് ക്വാറന്റൈന് വിട്ടു നൽകിയ മുസ്തഫയെ പ്രവാസി ലീഗ് ആദരിച്ചു

തിരൂരങ്ങാടിയിൽ കളത്തിങ്ങൽ മുസ്തഫക്ക് പ്രവാസി ലീഗ്  ഉപഹാരം അഡ്വ. പി.എം.എ. സലാം കൈമാറുന്നു.

തിരുരങ്ങാടി- ദുരിത കാലത്ത് നാടണയുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ കേന്ദ്രമായി സ്വന്തം വീട് നൽകി മാതൃകയായ കളത്തിങ്ങൽ മുസ്തഫയെ പ്രവാസി ലീഗ് ആദരിച്ചു. പെരുമണ്ണ ക്ലാരി  പാലച്ചിറ മാട്ടിൽ കുടുംബ സമേതം താമസിക്കുന്ന വീടാണ് മുസ്തഫ ക്വാറന്റൈൻ സൗകര്യത്തിനായി ഒഴിഞ്ഞു കൊടുത്തത്. മൂന്ന് കുട്ടികളടക്കം അഞ്ചംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. തിരൂരങ്ങാടി മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റനായ മുസ്തഫ തന്റെ സേവന പ്രവർത്തനങ്ങൾക്കിടയിൽ അനുഭവപ്പെട്ടതും എല്ലാം  നഷ്ടപ്പെട്ട് വിദേശങ്ങളിൽ നിന്നും നാട്ടിൽ വരുന്ന പ്രവാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയുമാണ് സഹായത്തിന് തയാറായത്. പെരുമണ്ണ ക്ലാരി  പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായ ഹസീനയാണ് ഭാര്യ.
മുസ്തഫയും കുടുംബവും സഹോദരൻ സലീമിന്റെ വീട്ടിലാണിപ്പോൾ താമസം മുസ്തഫക്ക് തിരുരങ്ങാടി നിയോജക മണ്ഡലം പ്രവാസി ലീഗ് കമ്മറ്റിയുടെ സ്‌നേഹ സമ്മാനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം എ.സലാം കൈമാറി. മണ്ഡലം പ്രസിഡന്റ് പി.എം.എ.ജലീൽ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ജില്ലാ ട്രഷറർ സി.ടി.നാസർ, മണ്ഡലം ഭാരവാഹികളായ ജാഫർ കിഴക്കിനിയ കത്ത്, മുസ്തഫ ഊർപ്പായി, മുഗൾ അഹമ്മദ് ഇബ്രാഹിം തെന്നല, കെ.കെ ഇല്യാർ  തുടങ്ങിയവർ സംബന്ധിച്ചു.

Latest News