Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് വന്ന കുടുംബത്തിലെ നാല് പേർക്ക് കോവിഡ്  

തൃശൂർ - സൗദിയിൽനിന്ന് നാട്ടിലെത്തിയ കുടുംബത്തിലെ നാല് പേരടക്കം ജില്ലയിൽ ഇന്നലെ 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേർ ബി.എസ്.എഫ് ജവാൻമാരാണ്. ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54, പുരുഷൻ), ജൂൺ 18 ന് ജയ്പുരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (40, പുരുഷൻ), ജൂൺ 15 ന് ഉത്തരാഖണ്ഡിൽ നിന്ന് കൈനൂരിൽ വന്ന ബി.എസ്എഫ് ജവാൻ (45, പുരുഷൻ), ജൂൺ 25 ന് ബിഹാറിൽ നിന്ന് വന്ന 23 വയസ്സുള്ള ബിഹാർ സ്വദേശിയായ പുരുഷൻ, ജൂൺ 28 ന് മുംബൈയിൽ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45, പുരുഷൻ), ജൂൺ എട്ടിന് മുംബെയിൽ നിന്ന് വന്ന മാള സ്വദേശി (40, പുരുഷൻ), ജൂൺ 20 ന് ഷാർജയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (31, പുരുഷൻ), ജൂലൈ 03 ന് ദുബായിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32, പുരുഷൻ), ജൂൺ 24 ന് ഇംഗ്ലണ്ടിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (30, പുരുഷൻ), ജൂൺ 23 ന് കുവൈത്തിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), ജൂൺ 23 ന് ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി, (30, സ്ത്രീ), ജൂലൈ മൂന്നിന് ഖത്തറിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (44, പുരുഷൻ), ജൂൺ 19 ന് അജ്മാനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (26, സ്ത്രീ), ജൂലൈ ഏഴിന് സൗദിയിൽ നിന്ന് വന്ന വടക്കേക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (53, പുരുഷൻ, 26, സ്ത്രീ, 25, സ്ത്രീ, ഒരു വയസ്സുള്ള പെൺകുഞ്ഞ്) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 574 ആയി. 363 പേർ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 184 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 15,984 പേരിൽ 15,762 പേർ വീടുകളിലും 222 പേർ ആശുപത്രികളിലുമാണ്. 
രോഗവ്യാപനം ഏറുന്ന സാഹചര്യത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ അന്നമനട ഗ്രാമപഞ്ചായത്തിലെ 17 ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ എസ്.ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ നടത്തറ ഗ്രാമപഞ്ചായത്തിലെ 8 ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

Latest News