Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ പ്രശസ്തമായ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു

മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് ജിദ്ദ നഗരസഭ അടപ്പിച്ച അൽറുവൈസ് ഡിസ്ട്രിക്ടിലെ ഹൈപ്പർമാർക്കറ്റ്.

ജിദ്ദ - ഫലസ്തീൻ സ്ട്രീറ്റിൽ അൽറുവൈസ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഹൈപ്പർമാർക്കറ്റ് ജിദ്ദ നഗരസഭ അടപ്പിച്ചു. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ് സ്ഥാപനം അടപ്പിക്കാൻ കാരണം. 
ജീവനക്കാരിൽ ഒരാൾക്ക് കൊറോണ ബാധിച്ചതായി ജീവനക്കാർ പരസ്പരം പറയുന്നത് കേട്ടതായി സൗദി വനിത ജിദ്ദ നഗരസഭക്കു കീഴിലെ ശറഫിയ ബലദിയയെ അറിയിക്കുകയായിരുന്നുവെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. 
ഉടൻ തന്നെ നഗരസഭാധികൃതർ പരിശോധന നടത്തി മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് സ്ഥാപനം അടപ്പിക്കുകയായിരുന്നു. ജീവനക്കാർക്കിടയിൽ കൊറോണബാധ സ്ഥിരീകരിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാണ് സ്ഥാപനം അടപ്പിച്ചത്. സ്ഥാപനത്തിനെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.  

Tags

Latest News