Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയെ അനുകൂലിച്ച ഒരേയൊരാൾ ജോസ് -പി.ജെ.ജോസഫ് 

കോട്ടയം- സ്വർണക്കടത്ത് കേസിൽ ആരോപണത്തിലായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അനുകൂലിച്ച് സംസാരിച്ച ഏക രാഷ്ട്രീയ നേതാവ് ജോസ് കെ.മാണിയാണെന്ന് പി.ജെ.ജോസഫ്. മുന്നണി നിർദേശങ്ങൾ പാലിക്കാത്ത ആളാണ് ജോസ് കെ.മാണി. അതിനാൽ യു.ഡി.എഫിലേക്ക് മടങ്ങിവരാൻ അർഹതയില്ല. കോൺഗ്രസ് ഹൈക്കമാന്റ് തർക്കത്തിൽ ഇടപെട്ടില്ലെന്നാണ് അറിയുന്നതെന്നും ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിലെ സമകാലിക സംഭവ വികാസങ്ങളിൽ തനിക്ക് ഒരു പിരിമുറക്കവും ഇല്ലെന്ന് തുറന്നു പറഞ്ഞ പി.ജെ.ജോസഫ് മാധ്യമ പ്രവർത്തകർക്കു മുന്നിൽ ഗായകനായി. പ്രണയവും കാൽപനികതയും നിഴലിക്കുന്ന പഴയ പാട്ടുകൾ. ഒന്നും രണ്ടുമല്ല ആറോളം ഗാനങ്ങൾ. മുഹമ്മദ് റഫിയുടെ അനശ്വര ഗാനങ്ങളും. ഇടുക്കിയിലെ വെള്ളിയാനി മലയിൽ പൊലിഞ്ഞ പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജിനെ അനുസ്മരിച്ച ശേഷമായിരുന്നു ഔപചാരികതകളില്ലാതെ പി.ജെ ജോസഫ്് മാധ്യമ പ്രവർത്തകരുടെ ഇടയിലേക്ക് വന്നത്. മാധ്യമ പ്രവർത്തകർക്കു നടുവിലിരുന്ന് അദ്ദേഹം സ്വതസിദ്ധമായി സംസാരിച്ചു, പാട്ടുപാടി. താളമിട്ടു കൈയടിച്ച്് മാധ്യമ പ്രവർത്തകരും.
പാട്ടിന്റെ ഇടവേളകളിൽ പി.ജെ ജോസഫ് രാഷ്്ട്രീയം പറഞ്ഞു. ജോസ്് പക്ഷവുമായുള്ള പ്രശ്‌നങ്ങളുടെ പിരിമുറുക്കത്തിന് സംഗീതം നല്ലതല്ലേ എന്ന ചോദ്യത്തിന് തനിക്ക് ഒരു ടെൻഷനുമില്ലെന്നായിരുന്നു പ്രതികരണം. പുലർച്ചെ മൂന്നു മണിക്ക് ഉണർന്നു പശുത്തൊഴുത്തിലേക്ക്് പോകുന്നതു മുതലുളള ദിനചര്യയാണ് ശക്തിസ്രോതസ്്. 
സ്വർണ കളളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. ദുരൂഹമാണ് ഇടപാട്. അത് മാറ്റേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. മാധ്യമ പ്രവർത്തകർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷമാണ് പി.ജെ മടങ്ങിയത്്.
വാർത്താ ചിത്ര രംഗത്ത് എക്കാലവും പ്രചോദനം നൽകുന്നതാണ് വിക്ടർ ജോർജിന്റെ സൃഷ്ടികളെന്ന്് പി.ജെ ജോസഫ് അനുസ്മരിച്ചു. തലമുറകളിലേക്ക് പകരുന്ന ഫോട്ടോഗ്രഫുകളാണ് വിക്ടർ ജോർജിനെ അവിസ്മരണീയമാക്കുന്നത്്. കാലം മായ്ക്കാത്ത ചിത്രങ്ങളാണ് വിക്ടറിനെ വ്യത്യസ്തമാക്കുന്നത്്. മഴയെ സ്നേഹിച്ച് മഴച്ചിത്രം തേടിയുളള യാത്രയിൽ മൺമറഞ്ഞ വിക്ടർ പരിസ്ഥിതിയോടു പുലർത്തിയ കരുതലും സ്നേഹവും എന്നും ഓർമിക്കും.
മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എ.പി ജോയി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് ട്രഷറർ ദിലീപ് പുരയ്ക്കൽ അധ്യക്ഷനായി. 
പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ്്.സനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വിക്ടർ ജോർജിന്റെ പത്നി ലില്ലി വിക്ടർ, മകൻ നീൽ വിക്ടർ, സഹോദരൻ വിൻസന്റ്് ജോർജ്്്, ലില്ലിയുടെ സഹോദരൻ ജോയ് എബ്രഹാം എക്സ് എം.പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിക്ടറിന്റെ ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
 

Latest News