Sorry, you need to enable JavaScript to visit this website.

ഈ വര്‍ഷം ഇനി കളി വേണ്ട -ചൈന

ബെയ്ജിംഗ് - ഈ വര്‍ഷം ഇനി രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയൊരുക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചു. 2022 ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്‌സിനുള്ള ട്രയല്‍സിന് മാത്രമേ ഇതില്‍ ഇളവുണ്ടാവൂ.
ഈ വര്‍ഷം ടെന്നിസില്‍ മാത്രം അഞ്ച് ടൂര്‍ണമെന്റുകള്‍ ചൈനയില്‍ നടക്കാനുണ്ടായിരുന്നു. വനിതാ വര്‍ഷാന്ത ഫൈനല്‍സ് നിശ്ചയിച്ചിരുന്നത് നവംബറില്‍ ചൈനയിലെ ഷെന്‍ഷനിലായിരുന്നു. നാല് പുരുഷ ടെന്നിസ് ടൂര്‍ണമെന്റുകളും നടക്കേണ്ടതായിരുന്നു. ഷാംഗ്ഹായില്‍ നിര്‍ദേശിച്ച രണ്ട് പ്രധാന ഗോള്‍ഫ് ടൂര്‍ണമെന്റും റദ്ദാക്കും. ഡിസംബറില്‍ ഗ്വാംഗ്ഷുവില്‍ നടക്കേണ്ട ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സാണ് റദ്ദാക്കപ്പെടുന്ന മറ്റൊരു പ്രധാന കായിക മേള.
ഏപ്രിലിലെ ഷാംഗ്ഹായ് ഫോര്‍മുല വണ്‍ ഗ്രാന്റ്പ്രി കൊറോണ കാരണം നീട്ടിവെച്ചിരുന്നു. അതു പിന്നീട് നടക്കാനുള്ള സാധ്യത അവസാനിച്ചു. ഒക്ടോബറിലെ രണ്ട് സൈക്ലുംഗ് ടൂറുകളും മുടങ്ങുന്നവയില്‍ പെടും.
ചൈന കൊറോണ വൈറസിനെ ഏതാണ്ട് വരുതിയിലാക്കിയെങ്കിലും വിദേശത്തു നിന്ന് എത്തുന്നതിനെതിരെ ജാഗ്രത പാലിക്കുകയാണ്.   

Latest News