Sorry, you need to enable JavaScript to visit this website.

സ്‌നോബോര്‍ഡ് ലോക ചാമ്പ്യന്‍ മുങ്ങിമരിച്ചു

ഗോള്‍ഡ്‌കോസ്റ്റ് - സ്‌കെയ്റ്റിംഗില്‍ രണ്ടു തവണ സ്‌നോബോര്‍ഡ് ലോക ചാമ്പ്യനായ അലക്‌സ് പുലിന്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റ് തീരത്ത് മീന്‍പിടുത്തത്തിനിടയില്‍ മുങ്ങിമരിച്ചു. മുപ്പത്തിരണ്ടുകാരനെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തന്നെ ചലനമറ്റ അവസ്ഥയിലായിരുന്നു. ലൈഫ്ഗാര്‍ഡുകള്‍ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  രാവിലെ 10-40 നായിരുന്നു സംഭവം. നദിയില്‍ ഡൈവ് ചെയ്ത് സ്പിയര്‍ ഫിഷിംഗ് നടത്തുകയായിരുന്നു പുലിന്‍. സമീപത്ത് ഡൈവ് ചെയ്തിരുന്ന മറ്റൊരാളാണ് പുലിനെ കടലിനടിയില്‍ കണ്ടതും ലൈഫ്ഗാഡുകളുടെ ശ്രദ്ധയില്‍ പെടുത്തിയതും. പുലിന്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരുന്നില്ല.
2011 ലെയും 2013 ലെയും ലോക ചാമ്പ്യന്‍ഷിപ്പുകളിലാണ് പുലിന്‍ ചാമ്പ്യനായത്. 2014 ലെ സോചി വിന്റര്‍ ഒളിംപിക്‌സില്‍ ഓസ്‌ട്രേലിയയുടെ പതാക വാഹകനായിരുന്നു.

Latest News