Sorry, you need to enable JavaScript to visit this website.

ഗോവന്‍ ഗോളി ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി - ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നു. ഇരുപത്താറുകാരനായ ആല്‍ബിനോ ഒഡീഷ എഫ്.സിയില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്.സിയിലൂടെയാണ്  ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്ന് 2016-17 ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്‌സി.യില്‍ ചേര്‍ന്നു.  ആ സീസണില്‍ എട്ട് ക്ലീന്‍ ഷീറ്റുകളോടെ ഐസ്വാളിനെ അപ്രതീക്ഷിതമായി കിരീടത്തിലേക്ക് നയിച്ചു. 2016 ല്‍ എ.എഫ്.സി യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍-23 ടീമില്‍ അംഗമായിരുന്നു. ഏറ്റവും ആവേശഭരിതമായ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആല്‍ബിനൊ പറഞ്ഞു. വ്യക്തമായ  ദീര്‍ഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നതിനാല്‍തന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. തന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും  കാത്തിരിക്കുകയാണെന്നും ആല്‍ബിനോ പറഞ്ഞു.
 

Latest News