Sorry, you need to enable JavaScript to visit this website.

എന്റെ ടീമില്‍ വേണം ഈ അഞ്ചു പേര്‍ -ഗാംഗുലിയുടെ ആവശ്യം

മുംബൈ - ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് അഞ്ചു പേരെ സ്വന്തം ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരൊക്കെയായിരിക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷനും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയോട് ഓപണര്‍ മായങ്ക് അഗര്‍വാളിന്റെ ചോദ്യം. ഗാംഗുലിയുടെ നാല്‍പത്തെട്ടാം ജന്മദിനമായിരുന്നു ഇന്നലെ. വീരേന്ദര്‍ സെവാഗ് ഉള്ളതിനാല്‍ താങ്കളെ വേണ്ടെന്നായിരുന്നു സൗരവിന്റെ മറുപടി. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവരുടെ പേരുകള്‍ ഗാംഗുലി നിര്‍ദേശിച്ചു. രവീന്ദ്ര ജദേജയെയും കിട്ടണമെന്ന് ആഗ്രഹമുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
2001 ലെ പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോയെ ടോസിനായി കാത്തുനിര്‍ത്തിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സൗരവിന്റെ മറുപടി ഇങ്ങനെയായിരുന്നു: യാദൃശ്ചികമായാണ് അത് സംഭവിച്ചത്. ഓസ്‌ട്രേലിയ അന്ന് മികച്ച ടീമായിരുന്നു. എന്റെ കീഴില്‍ ആദ്യത്തെ പ്രധാന പരമ്പരയായിരുന്നു അത്. 25-30 വര്‍ഷത്തിനിടയില്‍ അതുപോലെ മികച്ച ടീമിനെ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് നല്ല പിരിമുറുക്കമുണ്ടായിരുന്നു. അതിനാല്‍ ബ്ലെയ്‌സര്‍ ഡ്രസ്സിംഗ് റൂമില്‍ മറന്നു വെച്ചു. വോ അതിനെ ഗൗരവത്തോടെയാണ് കണ്ടത്. അത് അവരുടെ കളിയെ ബാധിച്ചു, ഞങ്ങള്‍ക്ക് ഗുണം ചെയ്തു. 2-1 ന് ഇന്ത്യ പരമ്പര ജയിച്ചു. എന്നാല്‍ വോയോട് വലിയ ബഹുമാനമുണ്ടെന്നും നല്ല സുഹൃത്താണെന്നും ഗാംഗുലി വിശദീകരിച്ചു.   
 

Latest News