Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 3046 പേര്‍ക്ക് കോവിഡ് രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 41 പേര്‍ മരിച്ചു. 3046 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 3183 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇത് വരെ മരിച്ചവരുടെ എണ്ണം 2100 ആയും രോഗബാധിതരുടെ എണ്ണം 223327  ആയും ഉയര്‍ന്നു. 161096 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. ചികിത്സയിലുള്ള 60131 പേരില്‍ 2225 പേരുടെ നില ഗുരുതരമാണ്.
കോവിഡിനോടൊപ്പം ജീവിക്കുന്നതോടൊപ്പം സൂക്ഷ്മതയോടെ സാധാരണ ജീവിതത്തിലേക്ക് വരാനാണ് നാം ശ്രമിക്കുന്നത്. കോവിഡ് എന്ന് അവസാനിക്കുമെന്ന് പറയാനാവില്ല. ഈ കാലയളവ് ഒരു പക്ഷേ ദീര്‍ഘിച്ചേക്കാം. സ്രവങ്ങള്‍ വഴിയാണ് രോഗ വ്യാപനമുണ്ടാകുന്നത്. മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണം തുടരുകയാണ്. വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി.

Latest News