Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍ മുകുന്ദന്റെ മൃതദേഹം സംസ്‌കരിച്ചു

റിയാദ് - ഒന്നര പതിറ്റാണ്ട് കാലം റിയാദില്‍ മലയാളികള്‍ ഉള്‍പ്പടെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും സുപരിചിതനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും ഇപ്പോള്‍ മണ്ണാര്‍ക്കാട് താമസക്കാരനുമായ ഡോക്ടര്‍ മുകുന്ദ (63)ന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു. പനിയെ തുടര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഗുരുതരമാകുകയും ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച രാവിലെ 11: 30 ന് ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു. ഭാര്യ ഡോ. ഡൈസമ്മ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലാണ്. മക്കളായ റിഥിക് മുകുന്ദന്‍, തന്യ മുകുന്ദന്‍ എന്നിവര്‍ നാട്ടിലാണ്. കെ.എം.സി.സി പ്രവര്‍ത്തകരായ സി്ദ്ദീഖ് തുവ്വൂര്‍, മുനീര്‍ ചെമ്മാട്, മജീദ് പരപ്പനങ്ങാടി എന്നിവര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് രംഗത്തുണ്ടായിരുന്നു.

Tags

Latest News