Sorry, you need to enable JavaScript to visit this website.

വിഷ്ണുവിന്റെ പുതിയ ചിത്രം 'രണ്ട്'

വിഷ്ണു ഉണ്ണികൃഷ്ണനാവുന്ന പുതിയ ചിത്രമാണ് 'രണ്ട്'. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ രണ്ടിന്റെ ഫസ്റ്റ് പോസ്റ്ററിന് വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രമാണ് രണ്ട്. സുജിത് ലാൽ സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചന 
ബിനുലാൽ ഉണ്ണി. സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക കവലയിലെ സജീവ സാന്നിധ്യമായ വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, മാല പാർവ്വതി, അനീഷ് ജി. മേനോൻ, നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 
ഛായാഗ്രഹണം അനീഷ് ലാൽ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം എം. ജയചന്ദ്രൻ.
 

Latest News