Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

കളമശേരിയില്‍ ചികിത്സയിലുള്ള പ്രവാസി അടക്കം മൂന്ന് രോഗികളുടെ ആരോഗ്യനില ഗുരുതരം

കൊച്ചി- കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് കോവിഡ് രോഗികളുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. തോപ്പുംപടി സ്വദേശിയായ 66കാരനും ആലപ്പുഴ സ്വദേശിയായ 48കാരന്‍, കുവൈത്തില്‍ നിന്ന് തിരിച്ചെത്തിയ കൊച്ചി തുരുത്തി സ്വദേശിയായ 51കാരനും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂന്ന് പേരുടെയും ആരോഗ്യസ്ഥിതി വഷളായിട്ടുണ്ട്.

കൃത്രിമ ശ്വസന സഹായിയുടെ പിന്തുണയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. തോപ്പുംപടി സ്വദേശിക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ട്. ഇതിനിടെ കടുത്ത ന്യൂമോണിയയും അദ്ദേഹത്തിന് ബാധിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിക്കും കൊച്ചി തുരുത്തി സ്വദേശിക്കും കടുത്ത ന്യൂമോണിയ ബാധിച്ചതായും ഇവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് 173 പേരാണ് ചികിത്സയിലുള്ളത്. 44 പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
 

Latest News