Sorry, you need to enable JavaScript to visit this website.

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സിന് സ്‌പോണ്‍സറുടെ എന്‍.ഒ.സി വേണ്ട

ദുബായ്- ഡ്രൈവിംഗ് ലൈസന്‍സിന് സ്‌പോണ്‍സര്‍മാരില്‍നിന്ന് എന്‍.ഒ.സി നിര്‍ബന്ധന ഒഴിവാക്കി യു.എ.ഇ ഡ്രൈവിംഗ് പഠിക്കാനാഗ്രഹിക്കുകയും ഡ്രൈവിംഗ് മേഖലയില്‍ ജോലി അന്വേഷിക്കുകയും ചെയ്യുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
നേരത്തേ, തെരഞ്ഞെടുത്ത 66 വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മാത്രമേ എന്‍.ഒ.സി ഇല്ലാതെ ഡ്രൈവിംഗ് പഠനത്തിനായി അപേക്ഷിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളായ വെയിറ്റര്‍മാര്‍, വീട്ടുജോലിക്കാര്‍, കടയുടമകള്‍ എന്നിവര്‍ക്ക് തൊഴിലുടമകളില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങാതെ ഡ്രൈവിംഗ് പാഠങ്ങള്‍ ആരംഭിക്കാന്‍ നിയമമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് മുഴുവന്‍
ഡ്രൈവിംഗ് സ്‌കൂളുകളിലേക്കും ദുബായ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പുതിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

 

Latest News