Sorry, you need to enable JavaScript to visit this website.

ബ്ലാക്ക് ലൈവ്‌സിനു വേണ്ടി മെഴ്‌സിഡസ് ബ്ലാക്കാവും

ലണ്ടന്‍ - വംശവെറിക്കെതിരായ പോരാട്ടത്തിന് പിന്തുണയുമായി ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ സീസണില്‍ കറുത്ത നിറത്തിലുള്ള മത്സര കാര്‍ പുറത്തിറക്കാന്‍ മെഴ്‌സിഡസ് തീരുമാനിച്ചു. നിലവിലെ ലോക ചാമ്പ്യന്മാരാണ് മെഴ്‌സിഡസ്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ടണും വാല്‍റ്റേരി ബോടാസുമാണ് മെഴ്‌സിഡസ് ഡ്രൈവര്‍മാര്‍. കൊറോണ കാരണം ഈ സീസണിലെ ആദ്യ 10 റെയ്‌സുകളും നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നിരുന്നു. ജൂലൈ അഞ്ചിന് ഓസ്ട്രിയയിലെ സ്പീല്‍ബെര്‍ഗിലാണ് റെയ്‌സ് ആരംഭിക്കുന്നത്. ഹാമില്‍ടണ്‍ ആറു തവണ ലോക ചാമ്പ്യനായി. മൈക്കിള്‍ ഷുമാക്കറുടെ ഏഴ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാണ് ശ്രമം.

Latest News