Sorry, you need to enable JavaScript to visit this website.

തിരിച്ചുവരവ് ബാഴ്‌സക്ക് ബുദ്ധിമുട്ടാവും

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലീഡിലേക്ക് തിരിച്ചുവരാന്‍ ബാഴ്‌സലോണ ഇനി പ്രയാസപ്പെടും. വ്യാഴാഴ്ച സ്വന്തം ഗ്രൗണ്ടില്‍ ഗെറ്റാഫെയെ തോല്‍പിച്ചാല്‍ റയലിന് മേധാവിത്തം അരക്കിട്ടുറപ്പിക്കാം. അതോടെ അവര്‍ ഏഴ് പോയന്റ് മുന്നിലെത്തും. ബാഴ്‌സലോണക്ക് കൂടുതല്‍ പ്രയാസകരമായ മത്സരമാണ്, ഫോമിലുള്ള അത്‌ലറ്റിക്കൊ മഡ്രീഡിനെതിരെ. തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളും ബാഴ്‌സലോണക്ക് കടുപ്പമാണ്. ഫോമിലേക്ക് തിരിച്ചുവരുന്ന വിയ്യാറയലിനെയും പ്രാദേശിക വൈരികളായ എസ്പാന്യോളിനെയുമാണ് നേരിടേണ്ടത്.

എസ്പാന്യോളിനെ 1-0 ന് തോല്‍പിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്കു മേല്‍ റയലിന് രണ്ട് പോയന്റ് ലീഡായി. ഈ സീസണിലെ നിറംകെട്ട വിജയങ്ങളിലൊന്നാണ് റയലിന് മേധാവിത്തം നേടിക്കൊടുത്തത്.  

Latest News