നീലഗിരിയുടെ വാനമ്പാടിക്ക് പാടണം; വെള്ളിത്തിരയുടെ പിന്നണിയിൽ

ആൻ ജോസഫ്  

നീലഗിരിയുടെ വിരിമാറിലൂടെ സംഗീത സപര്യ ആംരഭിച്ച ആൻ ജോസഫിന് പാടണം. അതേ വേദികളിൽനിന്ന് വേദികളിലേക്ക് ഓടി നടന്ന് തന്റെ ഉള്ളിലെ കഴിവുകളെ ഈ ലോകത്തെ കാണിക്കണം. ഇതിന് വേണ്ടി തന്നെയാണ് ഇപ്പോൾ സിനിമാക്കാരുടെ താവളമായ എറണാകുളത്ത് വീട് വാങ്ങി തങ്ങുന്നതും. അറിയപ്പെടുന്ന ഒരു ഗായികയാവാൻ അവർ കഠിന പ്രയത്‌നം തന്നെയാണ് നടത്തുന്നത്. സിനിമാ പിന്നണി ഗായികയാവാനുള്ള മോഹമാണ് സംഗീതത്തിന്റെ വഴിയേ തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്.
മൂവാറ്റുപുഴയിലെ പ്രശസ്ത പാലക്കുഴി കുടുംബാംഗമായ ഓമന ജോസഫ് പാലക്കുഴിയാണ് പിന്നീട് ആൻ ജോസഫെന്ന പേരിൽ അറിയപ്പെട്ടത്. ചെറുപ്പ കാലത്ത് ഓമന ജോസഫ് പള്ളിയിലെ ഗായക സംഘത്തിലെ  പ്രശസ്തയായിരുന്നു. ചില സിനിമകളിൽ ഗാനം ആലപിച്ച ആൻ ജോസഫിന് സംഗീതം എന്നത് ജീവൻ തന്നെയാണ്. മൂവാറ്റുപുഴയിലെ പ്രശസ്തമായ മാറാടി തോപ്പുംകര കുടുംബാംഗമായ ആന്റണിയുടെയും സാറാമ്മയുടെയും മകളാണ് ഈ കലാകാരി.


 ആൻ ജോസഫിന്റെ ജനനവും സ്‌കൂൾ വിദ്യാഭ്യാസവുമൊക്കെ തമിഴ്‌നാട്ടിലെ നീലഗിരിയിലായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലം തൊട്ട് നീലഗിരി ചായയുടെ സുഗന്ധം എന്നും രുചിക്കുന്ന ആൻ ജോസഫ് പ്രകൃതിയോടും മണ്ണിനോട് പടവെട്ടുന്ന ആദിവാസികുലത്തോടും ഏറെ ഇടപഴകി. ഈ ബന്ധം തന്നെയാണ് തന്റെ ആദ്യ മ്യൂസിക്കൽ ആൽബമായ നീലഗിരിയിലൂടെ തുറന്ന് കാട്ടുന്നത.് സ്‌കൂൾ പഠന കാലത്ത് ക്രിസ്ത്യൻ പള്ളികളിലെ ഗായക സംഘത്തിൽനിന്ന് സംഗീതത്തിന്റെ ബാലപാഠം ഹൃദ്ധിസ്ഥമാക്കിയ ആൻ സംഗീതത്തെ ചെറുപ്രായം തൊട്ട് നെഞ്ചേറ്റുകയായിരുന്നു. വലിയൊരു പാട്ടുകാരിയാകണമെന്ന മോഹമാണ് ആനിന്റെ മനസ്സിൽ കുട്ടിക്കാലം തൊട്ടേ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം സംമ്പാദിച്ച ഇവർ സംഗീതത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. നിലവിൽ കൊച്ചിൻ കലാഭവനിൽനിന്ന് സംഗീതം പഠിക്കുകയും ചെയ്യുന്നുണ്ട്. പ്രശസ്ത സംഗീതാധ്യാപിക ഹേമലത ടീച്ചറുടെ കീഴിലാണ് സംഗീതം ഇപ്പോഴും അഭ്യസിക്കുന്നത്. ഗൾഫിലെ വേദികളിലും തന്റെ കഴിവ് തെളിയിക്കാൻ ആൻ ജോസഫ് നിരവധി അവസരം ലഭിച്ചിരുന്നു.


ഏറെ കാലം ഗൾഫിലെ ബിസിനസിനിടെയും സംഗീതത്തെ മറന്നില്ല. ഇവിടെ വെച്ചാണ് 2015 മാർച്ച് രണ്ടിന് തന്റെ ജീവിതാഭിലാഷം കൂടിയായ ആദ്യത്തെ സംഗീത ആൽബം പുറത്തിറക്കുന്നത്. അതും താൻ ഓർമ വെച്ച നാളുമുതൽ കാണുന്ന നീലഗിരിയുടെ നിറച്ചാർത്ത് തന്നെയാണ് ഇതിന് വിഷയമാക്കിയത്. നീലഗിരിയെന്ന് പേരിട്ട ഈ ആൽബത്തിന് 2015 ലെ പ്രവാസി മലയാളി ഫെഡറേഷൻ പുരസകാരവും കരസ്ഥമാക്കി. തുടർന്ന് ബിജു നാരായണനൊപ്പം ചേർന്ന് മറ്റൊരു സംഗീത ആൽബവും പുറത്തിറക്കി. തോംസൺ വർഗീസിന്റെ ഹൃദയസ്പർശിയായ വരികളാൽ കോർത്തിണിക്കിയ ഈ സംഗീത ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചില സീരിയലുകളിലും സിനിമകളിലും ആൻ ജോസഫ് വേഷമിട്ടുവെങ്കിലും തന്റെ വഴി സംഗീതം തന്നെയാണെന്ന തിരിച്ചറിവിൽ അവർ അഭിനയത്തിൽനിന്ന് വിട്ടു നിന്നു.
 
താൻ രചിക്കുന്ന പാട്ടുകൾ തന്നെ സംഗീതം പകർന്ന് പാടുകയെന്ന വ്യത്യസ്ഥ ശൈലിയാണ് ആൻ ജോസഫിനെ വ്യത്യസ്ഥയാക്കുന്നത്. നീലഗിരിയെന്ന സംഗീത ആൽബം മണ്ണിന്റെ മണമുള്ള വരികൾ കൊണ്ട് കോർത്തിണിക്കിയതിനാലാണ് വേറിട്ടു നിൽക്കുന്നത്. 'നീലഗിരി താഴ് വരയിൽ കൊളുന്തു നുള്ളും പെൺമണിയേ ആരു നീ ദേവതേ ആരാരു  നീ' എന്നു തുടങ്ങുന്ന വരികൾ തന്നെ നീലഗിരിയിലെ തേയില തോട്ടത്തിലെ തളിര് നുള്ളുന്ന തമിഴ് പെണ്ണിന്റെ സ്വപ്‌നങ്ങളെയാണ് വരച്ച് കാട്ടുന്നത.് കാടിന്റെ മക്കളായ ആദിവാസി സ്ത്രീകളെക്കുറിച്ചും തന്റെ വരികളിലൂടെ ജീവൻ പകരുകയാണ് കറുത്ത പൊന്നിന് വിലയെന്ത് കൊളുന്തിനെന്ത് വിലയാണ് ആദിവാസി പെണ്ണിനെ മറന്ന് പോയെയെന്ന തുടർന്നുള്ള വരികൾ കൂടിയാൽ തന്റെ ബാല്യകാലത്ത് ഓടിക്കളിച്ച തോട്ടങ്ങളും പാറി നടന്ന കുടിലുകളും ഇവർ പുനഃസൃഷ്ടിക്കപ്പെടുകയാണ്. 
 

Latest News