Sorry, you need to enable JavaScript to visit this website.

സ്‌നേഹം മൂത്ത് അഞ്ച് കോടിയുടെ സ്വത്തുക്കള്‍ ആനകളുടെ പേരില്‍ എഴുതിവെച്ച് ഉടമ

പട്‌ന-ബിഹാറില്‍ സ്വന്തം ആനകളുടെ പേരില്‍ കോടിക്കണക്കിന് സ്വത്ത് എഴുതിവെച്ച് ഉടമ. തനിക്ക് നേരെ നടന്ന കൊലപാതക ശ്രമത്തില്‍ നിന്നും  രക്ഷിച്ച പൊന്നോമനകള്‍ക്ക് തന്റെ ജീവിത കാലത്തിന് ശേഷവും സുഖമായി ജീവിക്കാനാണ് അഞ്ച് കോടി രൂപയുടെ സ്വത്തുക്കള്‍ എഴുതിവെച്ചത്. ബിഹാര്‍ സ്വദേശിയായ അക്തര്‍ ഇമാമാണ് ഈ ആനപ്രേമി. അദ്ദേഹം ഏഷ്യന്‍ എലഫന്റ് റിഹാബിലിറ്റേഷന്‍ ആന്റ് വൈല്‍ഡ്‌ലൈഫ് അനിമല്‍ ട്രസ്റ്റിന്റെ ചീഫ് മാനേജര്‍ കൂടിയാണ്. ആനകളുടെ വെല്‍ഫയറിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

മോത്തി (20) റാണി (15) എന്ന ആനകളാണ് ഇപ്പോള്‍ കോടീശ്വരന്മാരായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മകനും പത്ത് വര്‍ഷമായി അകന്ന് കഴിയുകയാണ്. ഈ ആനകളാണ് അദ്ദേഹത്തിന്റെ കൂട്ട്. ഇമാമിന്റെ മകന്‍ ആനകളെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം പിടികൂടിയിരുന്നു.

തന്റെ പകുതി സ്വത്ത് ഭാര്യയ്ക്കും അഞ്ച് കോടി രൂപ വിലമതിക്കുന്ന ബാക്കി സ്വത്ത് ആനകള്‍ക്കുമാണ് വീതം വെച്ചത്. അദ്ദേഹം മരിച്ചാല്‍ ഈ തുക ഐരാവത് സംഘടനയിലേക്കാണ് പോകുക. ഇവരായിരിക്കും ആനകളെ പരിപാലിക്കുക.
 

Latest News