Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ ഇനി ഓട്ടോമാറ്റിക് സ്‌റ്റെറിലൈസ് ആംബുലന്‍സുകളും

അബുദാബി- യു.എ.ഇ തലസ്ഥാന നഗരിയില്‍ നൂതനമായ ആംബുലന്‍സ് സ്റ്റെറിലൈസേഷന്‍ സംവിധാനം യാഥാര്‍ഥ്യമായി. കോവിഡ് നിര്‍മാര്‍ജന യത്‌നത്തിന്റെ ഭാഗമായി അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനി (സിഹ്ഹ)യാണ് പൂര്‍ണമായും ഓട്ടോമാറ്റിക്കായി അണുനശീകരണം സാധ്യമാക്കുന്ന ആംബുലന്‍സ് രംഗത്തിറക്കിയത്. കോവിഡ് രോഗികളെ ആശുപത്രികളിലേക്കും മറ്റും കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നിരത്തിലിറക്കുന്ന ആംബുലന്‍സ് ഓരോ 20 - 30 മിനിറ്റുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക്കായി അണുനശീകരണം പൂര്‍ത്തിയാക്കും.

കുറഞ്ഞ സമയങ്ങള്‍ക്കകം അനേകം രോഗികള്‍ക്ക് ഗതാഗത സൗകര്യം നല്‍കാന്‍ സഹായകമാകുന്ന ഈ സംവിധാനം ചികിത്സ ലഭ്യമാക്കുന്നതിന് ഗതിവേഗം കൂട്ടുമെന്ന് സിഹ്ഹ പ്രസ്താവനയില്‍ വ്യക്തമാക്കി. മനുഷ്യസാന്നിധ്യം ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നതിനാല്‍ രണ്ടാമതൊരു പകര്‍ച്ചയോ മലിനീകരണമോ ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത.
യു.എ.ഇ പൗരന്മായ ഒരു വിദഗ്ധ സംഘമാണ് ഓട്ടോമാറ്റിക് ആംബുലന്‍സ് സ്റ്റെറിലൈസേഷന്‍ സംവിധാനത്തിന് രൂപകല്‍പ്പന നല്‍കിയതെന്നും സിഹ്ഹ ഗ്രൂപ്പ് ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. മര്‍വാന്‍ അല്‍കഅ്ബി അറിയിച്ചു.

 

Latest News