Sorry, you need to enable JavaScript to visit this website.

ആ ഹീറോയുടെ സംസ്‌കാരച്ചെലവ് ബോക്‌സിംഗ് ഹീറോ വഹിക്കും

ന്യൂയോര്‍ക്ക് - ന്യൂയോര്‍ക്കില്‍ പോലീസ് അതിക്രമത്തിനിരയായി ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ശവസംസ്‌കാരച്ചെലവുകള്‍ ബോക്‌സര്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ഹൂസ്റ്റണില്‍ അടുത്ത ചൊവ്വാഴ്ചയാണ് സംസ്‌കാരച്ചടങ്ങ്. ചെലവ് വഹിക്കാമെന്ന വാഗ്ദാനം ഫ്‌ളോയ്ഡിന്റെ കുടുംബം സ്വീകരിച്ചതായി മെയ്‌വെതറിന്റെ ഏജന്റ് ലിയനാഡ് എലര്‍ബി വെളിപ്പെടുത്തി. 50 പ്രൊഫഷനല്‍ പോരാട്ടങ്ങളിലും പരാജയപ്പെടാതെ 2017 ലാണ് മെയ്‌വെതര്‍ വിരമിച്ചത്.

Latest News