Sorry, you need to enable JavaScript to visit this website.

വാ തുറന്നു കൂടേ, ഐ.സി.സിയോട് സാമി

കിംഗ്‌സ്റ്റണ്‍ - അമേരിക്കയിലെ മിനസോട്ടയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തില്‍ ഐ.സി.സിയും അംഗ ബോര്‍ഡുകളും വായ തുറക്കണമെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരന്‍ സാമി ആവശ്യപ്പെട്ടു. എന്നെപ്പോലെയുള്ളവര്‍ക്ക് സംഭവിക്കുന്നതു കണ്ടില്ലേ, വാ തുറന്നു കൂടേ? നിങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണം -സാമി ട്വീറ്റ് ചെയ്തു. താനും വംശീയ വെറി നേരിട്ടതായി സഹ താരം ക്രിസ് ഗയ്ല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  
നിരവധി ടീമുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും ലിവര്‍പൂള്‍, ന്യൂകാസില്‍ ഫുട്‌ബോള്‍ കളിക്കാരും പ്രതിഷേധ ചിത്രങ്ങള്‍ പങ്കുവെച്ചു.

Latest News