Sorry, you need to enable JavaScript to visit this website.

ത്രില്ലര്‍ സിനിമയുടെ സംവിധായികയാകാന്‍ നടി പാര്‍വതി

കൊച്ചി- വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല, വേറിട്ട നിലപാടുകള്‍കൊണ്ടും ശ്രദ്ധേയയായ നടി പാര്‍വതി തിരുവോത്ത് സംവിധായികയാകാന്‍ ഒരുങ്ങുന്നു. ഒരുഅഭിമുഖത്തില്‍ പാര്‍വതി തന്നെയാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്.

'സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ ലോക്ഡൗണ്‍ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരംഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്'- പാര്‍വതി പറയുന്നു.

സിനിമ മേഖലയിലെ തന്റെ അടുത്ത സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പാര്‍വതി പുറത്തുവിട്ടിട്ടില്ല.

ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്.

 

Latest News