Sorry, you need to enable JavaScript to visit this website.

ഒക്ടോബറില്‍ ഇന്ത്യയുമായി ട്വന്റി20 പരമ്പരക്ക് നിര്‍ദേശം

മെല്‍ബണ്‍ - ഓഗസ്റ്റില്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് പുനരാരംഭിക്കാന്‍ ഓസ്‌ട്രേലിയ ആലോചിക്കുന്നു. ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗങ്ങളിലായി സിംബാബവെയുമായി മൂന്ന് മത്സര ഏകദിന പരമ്പരയായിരിക്കും തിരിച്ചുവരവിലെ അവരുടെ ആദ്യ ദൗത്യം. വടക്കന്‍ നഗരമായ ക്വീന്‍സ്‌ലാന്റിലെ ടൗണ്‍സ്‌വൈലില്‍ ആദ്യമായി ഇന്റര്‍നാഷനല്‍ മത്സരം നടത്തും.
ഓഗസ്റ്റ് ഒമ്പതിനാണ് സിംബാബവെയുമായുള്ള പരമ്പര ആരംഭിക്കുക. പരമ്പരക്ക് രണ്ടു മാസമേ ബാക്കിയുള്ളൂ. അതിനിടയില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ നിരവധി വിജയങ്ങള്‍ സാധ്യമാവേണ്ടതുണ്ട്.
ഒക്ടോബറിലെ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റിന്‍ഡീസുമായും ഇന്ത്യയുമായും ഓസീസിന് ട്വന്റി20 പരമ്പരകള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ലോകകപ്പ് അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ഈ പരമ്പരകളുടെ സാധ്യതയും സംശയമുനയിലാണ്.
പുതിയ സീസണില്‍ ഏതെങ്കിലും ഘട്ടത്തില്‍ കാണികളെ പ്രവേശിപ്പിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

 

 

Latest News