Sorry, you need to enable JavaScript to visit this website.

വിരമിക്കാനായ കളിക്കാരന്‍ ഫോബ്‌സ് ലിസ്റ്റില്‍ ഒന്നാമത്

ന്യൂയോര്‍ക്ക് - മുപ്പത്തെട്ടാം വയസ്സിലും കളിയില്‍ മാത്രമല്ല സമ്പാദ്യത്തിലും ഒന്നാമനാണെന്നു തെളിയിച്ച് ടെന്നിസ് താരം റോജര്‍ ഫെദരര്‍. ഫുട്‌ബോളര്‍ ലിയണല്‍ മെസ്സിയെ മറികടന്ന് ഫോബ്‌സ് സമ്പന്നപ്പട്ടികയിലെ കായികതാരങ്ങളില്‍ ഫെദരര്‍ ഒന്നാമതെത്തി.
ആദ്യ 100 സമ്പന്ന കായികതാരങ്ങളില്‍ മുപ്പത്തഞ്ചും എന്‍.ബി.എയിലെ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരാണ്. 31 പേര്‍ അമേരിക്കന്‍ ഫുട്‌ബോളില്‍ നിന്നും. സോക്കറില്‍ നിന്ന് 14 പേരുണ്ട്. ടെന്നിസ് -6, ബോക്‌സിംഗ്, മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് -5, ഗോള്‍ഫ് -4, മോട്ടോര്‍റെയ്‌സിംഗ് -3, ബെയ്‌സ്‌ബോളും ക്രിക്കറ്റും ഒന്നു വീതം.
കൊറോണ കാരണം ക്ലബ്ബുകള്‍ പ്രതിഫലം വെട്ടിക്കുറച്ചതാണ് മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പിന്നിലാവാന്‍ കാരണം. ഫെദരര്‍ക്കു പിന്നില്‍ മൂന്നു ഫുട്‌ബോളര്‍മാരാണ് -മെസ്സിയും ക്രിസ്റ്റിയാനോയും നെയ്മാറും. രണ്ട് വനിതകള്‍ ആദ്യ നൂറിലുണ്ട്. നൊവോമി ഒസാക്കയും സെറീന വില്യംസും -രണ്ടും ടെന്നിസ് താരങ്ങള്‍.   

 

Latest News