Sorry, you need to enable JavaScript to visit this website.

സമ്പന്നപ്പട്ടികയില്‍ ഒരേയൊരു ക്രിക്കറ്റര്‍, ഈ ഇന്ത്യന്‍ താരം

ന്യൂയോര്‍ക്ക് - ഈ വര്‍ഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ 100 കായിക താരങ്ങളുടെ പട്ടികയില്‍ ഒരു ക്രിക്കറ്റര്‍ മാത്രം, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. അറുപത്താറാം സ്ഥാനത്താണ് കോഹ്‌ലി. ഈ വര്‍ഷത്തെ വരുമാനം 2.6 കോടി ഡോളര്‍ (ഏതാണ്ട് 200 കോടി രൂപ). ഇതില്‍ 20 ലക്ഷം ഡോളര്‍ മാത്രമാണ് കളിയില്‍ നിന്നു കിട്ടിയത്. സിംഹഭാഗവും പരസ്യങ്ങളില്‍ നിന്നായിരുന്നു. 2019 ലെ പട്ടികയില്‍ നിന്ന് 30 സ്ഥാനമാണ് കോഹ്‌ലി മുന്നോട്ടുകയറിയത്.

 

Latest News