Sorry, you need to enable JavaScript to visit this website.

ലോറി കാറിലിടിച്ച്  ഡ്രൈവർക്ക് ദാരുണാന്ത്യം

അർദിയാത്ത്-അൽമഖ്‌വാ റോഡിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചുണ്ടായ അപകടം.

ജിദ്ദ - മക്ക പ്രവിശ്യയിൽ പെട്ട അർദിയ്യാത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിലിടിച്ച് കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. അർദിയാത്ത്-അൽമഖ്‌വാ റോഡിലാണ് അപകടം. ടിപ്പർ ലോറിക്കടിയിൽ പെട്ട് മുൻവശം ചതരഞ്ഞ കാറിന്റെ ഡ്രൈവർ തൽക്ഷണം മരിച്ചു. അടിയിൽ പെട്ട കാറുമായി മുന്നോട്ടു നീങ്ങിയ ലോറി റോഡ് സൈഡിലെ കുന്നിൻ ചെരിവിൽ ഇടിച്ചാണ് നിന്നത്.

 

 

Tags

Latest News