Sorry, you need to enable JavaScript to visit this website.

കാണികളുമായി ഈ ലീഗുകള്‍, പുതുമയുള്ള നിബന്ധനകള്‍

വാഴ്‌സ - സാമൂഹിക അകലം പാലിച്ച് കാണികളെ സ്റ്റേഡിയങ്ങളില്‍ അനുവദിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്നദ്ധമാവുന്നു. ഹംഗറിക്കു പിന്നാലെ പോളണ്ടിലെയും റഷ്യയിലെയും ഫുട്‌ബോള്‍ ലീഗുകളില്‍ കാണികളെ പ്രവേശിപ്പിക്കും. പോളിഷ് ലീഗ് ഇന്നലെ ഒഴിഞ്ഞ സ്‌റ്റേഡിയത്തിലാണ് പുനരാരംഭിച്ചത്. എന്നാല്‍ ജൂണ്‍ 19 ന് മുതല്‍ സ്‌റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷിയുടെ നാലിലൊന്ന് കാണികളെ അനുവദിക്കും. ഹോം ടീമിന്റെ ആരാധകര്‍ക്കു മാത്രമായിരിക്കും പ്രവേശനം. കൊറോണ ഭീതിയുള്ളതിനാല്‍ എവേ ടീമിന്റെ ആരാധകരെ പ്രവേശിപ്പിക്കില്ല.
റഷ്യയില്‍ ഇരിപ്പിട ശേഷിയുടെ 10 ശതമാനം കാണികള്‍ക്കാണ് പ്രവേശനം. ജൂണ്‍ 21 നാണ് ലീഗ് പുനരാരംഭിക്കുന്നത്. അയല്‍രാജ്യമായ ബെലാറൂസില്‍ കൊറോണക്കാലത്തും കാണികളുമായി ഫുട്‌ബോള്‍ തുടരുകയായിരുന്നു.
ഹംഗറിയില്‍ മൂന്നു സീറ്റുകള്‍ വീതം കാലിയാക്കി വിട്ടാണ് കാണികളെ ഇരുത്തുക. ഒരാള്‍ക്ക് മുന്നിലും പിന്നിലും മറ്റൊരാള്‍ ഇരിക്കാന്‍ പാടില്ല.

Latest News