Sorry, you need to enable JavaScript to visit this website.

കളി പൊലിപ്പിക്കാന്‍ പണി പലത്, സൂം, കട്ടൗട്ട്, ആരവം...

ആര്‍ഹൂസ് - കട്ടൗട്ട് കാണികളും കൂറ്റന്‍ ബാനറുകളും കാണികളില്ലാത്തതിന്റെ കുറവ് പരിഹരിക്കില്ലെന്ന് ബോധ്യമായതോടെ ഫുട്‌ബോള്‍ ലീഗുകള്‍ മറ്റുവഴികള്‍ തേടുന്നു. കട്ടൗട്ടുകളും ബാനറുകളുമൊന്നും പ്രേതാലയം പോലെ നിശ്ശബ്ദമായ ഗാലറിയില്‍ ഒരു മാറ്റവും സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ വിര്‍ച്വല്‍ ജനക്കൂട്ടവും സൂം വീഡിയൊ മതിലുമൊക്കെ പരീക്ഷിക്കുകയാണ്.
വീഡിയൊ ഗെയിമിന്റെ പ്രതീതിയോടെയായിരിക്കും സ്പാനിഷ് ലീഗ് പുനരാരംഭിക്കുക. കഴികള്‍ ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണെങ്കിലും ടെലിവിഷനില്‍ കളി കാണുന്നവര്‍ക്ക് കളികള്‍ നിറഞ്ഞ ഗാലറിക്കു മുന്നില്‍ നടക്കുന്നതായ പ്രതീതിയായിരിക്കും ഉണ്ടാവുക. കാണികളുടെ കൃത്രിമമായി സൃ്ഷ്ടിച്ച ആരവവും കേള്‍ക്കാം. യഥാര്‍ഥ വീഡിയൊ ഫീഡില്‍ കാണികളെ സൂപ്പര്‍ഇംപോസ് ചെയ്യുകയാണ് ചെയ്യുക, വീഡിയൊ ഗെയിമുകളിലേതു പോലെ. കാണികളില്ലാത്ത, നിശ്ശബ്ദമായ യഥാര്‍ഥ ദൃശ്യങ്ങള്‍ വേണ്ടവര്‍ക്ക് അതിനുള്ള അവസരവും നല്‍കും.  
ഡെന്മാര്‍ക്കാണ് സൂം മതില്‍ പരീക്ഷിക്കുന്നത്. വീട്ടിലിരുന്ന് കളി കാണുന്നവരുടെ യഥാര്‍ഥ വികാരം സൂം വീഡിയൊ ആപ്പ് ഉപയോഗിച്ച് സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യാഴാഴ്ച ആര്‍ഹൂസും റാന്‍ഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെ ലീഗ് പുനരാരംഭിച്ചപ്പോള്‍ ആയിരക്കണക്കിന് ആരാധകരുടെ വീഡിയോയാണ് സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്. കുടുംബങ്ങള്‍ ക്ലബ് ജഴ്‌സിയണിഞ്ഞും തൂവാല പറത്തിയും അവരുടെ ലിവിംഗ് റൂമില്‍ നിന്ന് കളിയില്‍ പങ്കുചേര്‍ന്നു. 40 വാര അകലെ നിന്ന് സൈമണ്‍ പീസിംഗര്‍ ഗോളടിച്ചപ്പോള്‍ പലരും ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ഇഞ്ചുറി ടൈമില്‍ കളി 1-1 സമനിലയായി.
സ്പാനിഷ് ലീഗ് ക്ലബ്ബുകളുടെ പരിശീലനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ലീഗ് പുനരാരംഭിക്കുമ്പോള്‍ മാധ്യമങ്ങളെ അനുവദിക്കും.

Latest News