Sorry, you need to enable JavaScript to visit this website.

ഈ കളിക്കാരന്‍ വെറുപ്പിക്കലിന്റെ ആശാന്‍ -സംഗക്കാര

കൊളംബൊ  ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കളിക്കുമ്പോള്‍ അടുത്തായി ബാറ്റിംഗിന് ഇറങ്ങേണ്ടവര്‍ മുത്തയ്യ മുരളീധരന്റെ അടുത്തിരിക്കരുത് എന്നാണ് ചട്ടമെന്ന് മുന്‍ നായകന്‍ കുമാര്‍ സംഗക്കാര. മുരളി നല്ല മനുഷ്യനാണ്. എന്നാല്‍ കുറ്റം കണ്ടുപിടിച്ച് വെറുപ്പിച്ചു കളയും. അസാധ്യ ചാമ്പ്യനായിരുന്നു മുരളീധരനെന്നും സംഗക്കാര പറഞ്ഞു.
2010 ലെ ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഗാളിലായിരുന്നു. മുരളി ടെസ്റ്റില്‍ 792 വിക്കറ്റെടുത്തിരുന്നു. ആ മത്സരത്തില്‍ വിരമിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു മുരളി. 800 തികക്കാതെ വിരമിക്കരുതെന്നും ഒന്നോ രണ്ടോ ടെസ്റ്റ് കൂടി കളിക്കണമെന്നും ഞാന്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ താന്‍ നല്ലൊരു ബൗളറാണെങ്കില്‍ ഗാള്‍ ടെസ്റ്റില്‍ തന്നെ 800 വിക്കറ്റ് തികക്കുമെന്ന വാശിയിലായിരുന്നു മുരളി. ഒടുവില്‍ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റെടുത്ത് ശ്രീലങ്കക്ക് വിജയം സമ്മാനിക്കുകയും വാക്കു പാലിക്കുകയും ചെയ്തു സ്പിന്നര്‍ സംഗക്കാര ഓര്‍മിച്ചു.

 

Latest News