Sorry, you need to enable JavaScript to visit this website.

കോവിഡ്: ബഹ്‌റൈനിൽ ബാർബർ ഷോപ്പുകളിൽ വ്യാപക പരിശോധന 

മനാമ- കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സുരക്ഷയും ശുചിത്വ നടപടികളും ക്രമീകരിക്കുന്നതായി ഇൻസ്പെക്ടർമാർ 4200 സലൂണുകളിലും ബാർബർ ഷോപ്പുകളിലും പരിശോധന നടത്തി. 
മുൻകരുതൽ നടപടികളുടെ ഭാഗമായി രണ്ട് മാസം അടച്ചിട്ടതിനു ശേഷം സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹയർ ഡ്രസ്സേഴ്‌സ് എന്നിവ ബുധനാഴ്ച വീണ്ടും തുറന്നിരുന്നു. 
മുൻകൂട്ടി ബുക്ക് ചെയ്തതിന് ശേഷം മാത്രം ഉപഭോക്താക്കളെ സ്വീകരിക്കുക, ഓരോ ഉപഭോക്താവിനെ സ്വീകരിച്ചതിന് ശേഷം അണു മുക്തമാക്കുക, സുരക്ഷിത അകലം പാലിക്കുക എന്നിവ പുതിയ നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ വിഭാഗം നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 4200 സലൂണുകൾ സന്ദർശനങ്ങൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
പരിശോധന ശക്തമായി തുടരുമെന്നും നിയമ ലംഘകർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. നജത് അബുൽ ഫതഹ് പറഞ്ഞു. ആരോഗ്യ മന്ത്രാലയവും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങളും തമ്മിൽ ചർച്ചകൾ നടത്തിവരുന്നുണ്ട്. വൈറസ് പടരുന്ന സാഹചര്യം തടയുന്നതിനും  പൊതുജനാരോഗ്യം നിലനിർത്താൻ സ്ഥാപിച്ച വ്യവസ്ഥകൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമുള്ള ശ്രമം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്ടർ ആന്റ് എന്റർപ്രൈസസ് സാനിറ്റേഷൻ ഗ്രൂപ്പിലെ പരിസ്ഥിതി ആരോഗ്യ വിഭാഗങ്ങളിൽ നിന്നുള്ള ഒരു സംഘം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ പരിശോധകർക്ക് ആരോഗ്യ വശങ്ങൾ വിശദീകരിച്ചിരുന്നു. 
സലൂണുകളിലെ പരിശോധന സന്ദർശനങ്ങളിലും ആരോഗ്യ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും രജിസ്ട്രേഷനായി ഒരു ഫോം തയാറാക്കിയിട്ടുണ്ട്. ആരോഗ്യ, വാണിജ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, എല്ലാ ഉപഭോക്താക്കളുടെയും പേരുകൾ, കോൺടാക്ട് നമ്പറുകൾ, സന്ദർശന തീയതി, സമയം എന്നിവയടങ്ങിയ ദൈനംദിന രേഖയും ഫോമിലുണ്ട്. അതും പരിശോധന നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു -അബുൽ ഫതഹ് പറഞ്ഞു.

Tags

Latest News